അവളിന്നു പിരിഞ്ഞു; പിടഞ്ഞു ഞാൻ

അവളന്നു പിടഞ്ഞു; പിറന്നു ഞാൻ
അവളിന്നു പിരിഞ്ഞു; പിടഞ്ഞു ഞാൻ

ചോരയിൽ പിറന്നു ഞാൻ, അവളുടെ
ഉയിരന്നു പിടഞ്ഞു, ഞാനന്നു മുറിഞ്ഞ നാൾ
ചോരയിൽ  ഇനിഞ്ഞവൾ, എന്നുടെ
മുറിവാൽ, എൻ മറവാൽ

കരഞ്ഞവൾ എനിക്കു മുന്നമേ, ഞാൻ
കരയുമെന്നായപ്പോൾ, കരഞ്ഞവൾ
ചിരിച്ചവൾ, എനിക്കു പിന്നെ,
ചിരിക്കുവാനായി, എനിക്കു  പിന്നേ

കരഞ്ഞവൾ, ഞാനന്നു വാ പൊളിച്ചനാൾ
വാക്കുകളില്ലാതവൾ, എൻ വാക്കുകളാൽ.
നടന്നവൾ, ഉയർത്തിയ തലയുമായവൾ
കരഞ്ഞവൾ, ഞാനന്നു പിച്ചവച്ച നാൾ
വാക്കുകളില്ലാതവൾ, എൻ കാലടികളാൽ,
നടന്നവൾ, ഉറക്കെ വച്ച കാലടികളാൽ

പറഞ്ഞവൾ കഥകൾ നിറയെ, എൻ
കുഞ്ഞു തലനിറയെ, കുത്തിനിറച്ചവൾ.
തലനിറയെ ഇന്നവളുടെ കഥകൾ, എൻ
കൈ നിറയെ ആ കുഞ്ഞു കഥകൾ

ചോരയണിഞ്ഞ എൻ നനഞ്ഞ മേനിയിൽ
മുത്തമിട്ടവൾ, ഞാൻ പിറന്ന നാൾ
ചോരവറ്റിയ ആ തണുത്ത മോന്തയിൽ
മുത്തമിട്ടു ഞാൻ, അവൾ പിരിഞ്ഞ നാൾ

തകർന്നു പോയി, അവൾ പറന്നു പോയ
ദിനമെൻ, മനമൊരു തിരമാല പോലെ
പറന്നുപോയി അവളങ്ങു നാഥന്റെ
വിളികേട്ട ദിനമന്നു സുരജീവനായി

3 comments:

Develop a skeleton for each day

One has to develop one's own habit of writing. One important  characteristic of habit is that one may not realize what one does in a hab...