പഠിക്കേണ്ട പാഠം: സാമൂഹിക അകലം

മരിക്കുന്നതെപ്പോഴാണ്?
ഒരാൾ അയാളോട് മാത്രം
സംസർഗ്ഗത്തിലേർപ്പെടുമ്പോഴാണ്
മരണം സംഭവിക്കുന്നത്,
എന്നാണ് എന്റെ ഉത്തരം.

മരണശേഷം എന്താണ് സംഭവിക്കുന്നത്?
ശവം ജനിക്കുന്നു.
ദുർഗന്ധം വമിക്കുന്നു.
ശരീരം ചീഞ്ഞളിയുന്നു.
സാമൂഹിക അകലം കൂടുന്നു.

എന്നാൽ,
എല്ലാ ശവങ്ങളും മരിച്ചതല്ല.
ദുർഗന്ധം വമിക്കുന്നതെല്ലാം മരിച്ചതല്ല.
ചീഞ്ഞളിയുന്നതെല്ലാം മരിച്ചതല്ല.
സാമൂഹിക അകലം ഉള്ളതെല്ലാം മരിച്ചതല്ല.

എന്നാൽ,
സാമൂഹിക അകലം തുടർന്നാൽ,
ശവം ജനിക്കും.
ദുർഗന്ധം വമിക്കും.
ശരീരം ചീഞ്ഞളിയും.

No comments:

Post a Comment

Why are politicians fearing people?

There could be two major reasons for the politicians to fear people. Both are related to elections. It is on the assumption that people do n...