ഇന്നലെയും ഇന്നും എന്നും നീ ഓൺലൈൻ തന്നെ....

പണ്ടൊക്കെ കുർബാനയ്ക്കു ഒരു ലൈഫ് ഇല്ലായിരുന്നു.
ഇപ്പോളിതാ, അത് ലൈവ് ആയിരിക്കുന്നു.
പണ്ടൊക്കെ ഒരു സഭ, ഒരു പള്ളി, ഒരച്ചൻ, ഒരു കുർബാന.
ഇപ്പോളിതാ, ഒത്തിരി സഭകൾ, പള്ളികൾ, അച്ചന്മാർ, കുർബാനകൾ
പണ്ടൊക്കെ, കുർബാന സ്വീകരിക്കാൻ ലൈൻ ആയി പോകണം
ഇപ്പോളിതാ, സ്വീകരണ മുറിയിൽ നീ ഓൺലൈൻ ആയി വന്നിരിക്കുന്നു.
പ്രാർത്ഥിക്കുമ്പോൾ, വാതിലടച്ച് രഹസ്യത്തിൽ പ്രാർഥിക്കണമെന്നു
അന്ന് നീ പറഞ്ഞപ്പോൾ, ഇത്രയ്ക്കാകുമെന്ന് ആര് കരുതി.

മറ്റുള്ളവർ ഒരു മീറ്റർ മാറി എന്നെ സ്‌നേഹിക്കുമ്പോൾ,
കർത്താവേ, ഒരു മാത്ര പോലും നീ എന്നിൽ നിന്നകലെയല്ലല്ലോ..
സമൂഹം എന്നെ പുറന്തള്ളിയാലും,
എന്റെ ലൈഫിൽ നീ ലൈവ് ആയി നിൽക്കണമേ..
എന്റെ മെമ്മറി കാർഡിൽ നീ എന്നും സേവ് ആയിരിക്കണമേ..
ഒരിക്കലും ഓഫ്‌ലൈൻ ആകാതെ എന്നെ നീ കാക്കണമേ ....

1 comment:

Develop a skeleton for each day

One has to develop one's own habit of writing. One important  characteristic of habit is that one may not realize what one does in a hab...