വേലി കെട്ടിയ ജീവിതം

ഒരു മുറിയിൽ
ഒരു മുറയിൽ
വാതിലുകൾ പൂട്ടി
ജനലുകൾക്ക് അഴികളുറപ്പിച്ച്
എന്നെത്തന്നെ സുരക്ഷിതമാക്കി
അണുബാധയുണ്ടാകാതെ
അണുവിടപോലും
ഇടം കൊടുക്കാതെ
ഞാനിരുന്നു.

ഒറ്റയ്ക്കായെന്നായപ്പോൾ
ഒറ്റപ്പെട്ട ചിന്തകൾ
ഒറ്റയ്ക്കും പെട്ടയ്ക്കുമായി
എന്നെ വട്ടമിട്ട് പറന്നു.

ഈ ഏകാന്തതയെനിക്കിതാദ്യമോ?
ഇന്ന് ഞാൻ പാലിക്കുന്ന
ഈ അകലമിതെനിക്കാദ്യമോ?

എന്റെ ദേഹം
എന്റെ വീട്
എന്റെ ജാതി
എന്റെ പഠനം
എന്റെ ഭാഷ
എന്റെ ജോലി
എന്റെ മതം
എന്റെ രാജ്യം
എന്റെ ലോകം
എന്റെ വർഗ്ഗം
എന്റെ ജീവൻ
എപ്പോഴും ഞാൻ
അകലത്തു തന്നെയല്ലേ?

വേലികൾ പലതു കെട്ടിയ ഞാൻ
വേല എത്ര കാട്ടിയാലും
ഈ ദേഹമെന്ന വേലി വിട്ട്
പോകേണ്ടതല്ലയോ?

No comments:

Post a Comment

Develop a skeleton for each day

One has to develop one's own habit of writing. One important  characteristic of habit is that one may not realize what one does in a hab...