രക്തസാക്ഷിത്വത്തിനായി...

രക്തം  എനിക്കന്ന് പേടിയായിരുന്നു.
പക്ഷേ, രക്തസാക്ഷിയാകുവാൻ ഞാൻ കൊതിച്ചു.
ആദ്യം, എന്റെ കൂട്ടുകാർക്കുവേണ്ടി
പിന്നെ, എന്റെ സംഘടനയ്ക്കുവേണ്ടി
പിന്നെ, സമുദായത്തിനായും രാജ്യത്തിനായും...

എന്റെ രക്തം ഞാൻ കാത്തു സൂക്ഷിച്ചു.
രക്‌തം ചിന്താനുള്ള എന്റെ ആവേശവും...

ആദ്യം എന്റെ കൂട്ടുകാർ വിട്ടു പോയി.
സംഘടന എന്നെ പുറത്താക്കി
സമുദായവും രാജ്യവും ചേർന്ന്
ആദായ രാജ്യമുണ്ടാക്കി.

എന്റെ രക്തം ഞാനിന്നും സൂക്ഷിക്കുന്നു..
മുറിക്കകത്ത് അടച്ചിട്ടിരുപ്പാണെങ്കിലും,
മധുരമേറിയ, കൊഴുപ്പേറിയ, സമ്മർദ്ദമേറിയ
എന്റെ രക്‌തം ഞാനിന്നും കാത്തു സൂക്ഷിക്കുന്നു.

No comments:

Post a Comment

How to understand the retraction of publications?

Retraction is the act of withdrawing a published document (article, book, book chapter, report, etc.) either by the publisher or by the auth...